കുട്ടികളിൽ ഊർജ സംരക്ഷണാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന
രീതിയിൽ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം, വിവിധ ഊർജോൽപ്പാദന - ഉപയോഗരീതികൾ, നല്ല ഊർജ ക്ഷമതയുള്ള
ഗാർഹികോപകരണങ്ങളുടെ തിരഞ്ഞെടുക്കൽ, ഊർജസംരക്ഷണ മാർഗങ്ങളും നിർദേശങ്ങളും
തുടങ്ങിയവ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥ..
പ്രഭാവർമ്മ
കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും
സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ
ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ
വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും
മികച്ച മാതൃകയാണ്..
സ്ത്രീ
വിമോചന പ്രസ്ഥാനങ്ങൾക്കൊപ്പം ഉയിർകൊണ്ട മലയാള സ്ത്രീനാടകവേദിയുടെ
ചരിത്രവും വളർച്ചയും വ്യക്തമാക്കുന്ന ഗ്രന്ഥം. രംഗകല എന്ന നിലയിൽ
നാടകത്തെയും ആക്റ്റിവിസം എന്ന നിലയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും മലയാള
സ്ത്രീ നാടകവേദി ഒരുമിച്ചു ചേർത്തതിന്റെ നേർസാക്ഷ്യമാണ് ഈ ഗ്രന്ഥം...
ആധുനികകേരളം രൂപപ്പെടുത്തിയതില്‍ നിസ്തുലമായ പങ്ക് വഹിച്ച
മിഷനറിമാരുടെ സംഭാവനകള്‍ വിശകലനം ചെയ്യുന്ന പുസ്തകം. കേരളത്തിന്റെ
ആരോഗ്യവിദ്യാഭ്യാസരംഗത്ത് മിഷനറിമാർ നല്കിയ സംഭാവനകളാണ് കേരളത്തിന്റെ
ആരോഗ്യവിദ്യാഭ്യാസരംഗത്തെ പില്ക്കാല നേട്ടങ്ങള്‍ക്ക് കാരണമായത്.
സാർവത്രികവിദ്യാഭ്യാസത്തിലേക്ക് ആധുനികകേരളത്..
ജവഹർലാൽ
നെഹ്റു മുതൽ നരേന്ദ്രമോദി വരെ. 1952 മുതൽ 2019 വരെയുള്ള വോട്ട് ചരിത്രം.
കണക്കുകൾക്കപ്പുറം അറിഞ്ഞതും അറിയാത്തതുമായ രാഷ്ട്രീയ സംഭവവികാസ ങ്ങൾ
വിശകലനവിധേയമാക്കുന്ന പഠനഗ്രന്ഥം...
മലയാള ശാസ്ത്രസാഹിത്യത്തിന്റെ ചരിത്ര പ്രതിപാദനം , ശാസ്ത്ര സാഹിത്യത്തിന്റെ വികാസപരിണിതകള്,ശാസ്ത്രാഖ്യായികകളും ഭാവി വിഞ്ജാനീയവും തമ്മിലുള്ള ബന്ധം തുടങ്ങി ശാസ്ത്രനോവലുകളുടെ ചരിത്രം,വികാസം ,പരിണാമം എന്നിവയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം ..
ശ്യാമാശാസ്ത്രി കൃതികൾ - സമ്പാദനവും സ്വരപ്പെടുത്തലും - പ്രൊഫ. കുമാരകേരളവർമ.കർണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ മഹാവാഗ്ഗേയകാരനായ ശ്യാമാശാസ്ത്രികളുടെ കൃതികൾ സമ്പാദനവും സ്വരപ്പെടുത്തലും ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം. ശ്യാമാശാസ്ത്രികളുടെ അൻപതുരചനകളും സുബ്ബരായശാസ്ത്രികളുടെ പന്ത്രണ്ട് രചനകളും അണ്ണാസ്വാമിശ..
സാഹിത്യ
ഗവേഷണത്തിൻ്റെ പ്രാരംഭ നടപടികൾ മുതൽ അവസാന ഘട്ടം വരെ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും സാഹിത്യ ഗവേഷണത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും
കുറിച്ചും സമഗ്രമായി ഉദാഹരണങ്ങളിലൂടെ പ്രതിപാദിക്കുന്ന ഗ്രന്ഥം...
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ
അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള - ധീരമായ വിടുതൽ കൂടിയാണ്
സ്വാതന്ത്ര്യം. ആ സ്വാതന്ത്യ്രത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു
ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗഢഗംഭീരമായ
രചന..
കർണാടകസംഗീതത്തിലെ
ത്രിമൂർത്തികളായ വാഗ്ഗേയകാരന്മാർക്കൊപ്പം സംഗീതലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയ
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ 107 കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ടാം
ഭാഗം. പദവർണങ്ങള്‍, മധ്യകാല ചൗക്കകാല കൃതികള്‍, മണിപ്രവാളപദങ്ങള്‍, തെലുഗു
ജാവളികള്‍, ഹിന്ദുസ്ഥാനി ഭജനകള്‍, രാഗമാലിക കൃതികള്‍, തില്ല..