മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം, പദ്മ പുരാണത്തിലെ ശാകുന്തള കഥ, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്നീ ഗ്രന്ഥങ്ങളെ സമഗ്രമായും ആസ്വാദ്യതരമായും അപഗ്രഥനം ചെയ്യുന്ന താരതമ്യപഠനം...
വയലിലൂടെ
നടക്കുമ്പോൾ ഇടിഞ്ഞ വരമ്പ് കണ്ടിട്ട് കവി പറയുന്നത് 'കാണൂ ഞാൻ
സാമ്രാജ്യമിടിഞ്ഞത് എന്നാണ്. ഒരു മൺതിട്ട ചെറുതായി ഇടിയുമ്പോൾ വലിയ ഒരു
രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനം അതിൽ വായിക്കാനുള്ള രാഷ്ട്രീയമായ
ജാഗ്രതയും സൗന്ദര്യബോധവും ഒക്കെ പി. കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു.
അതുകൊണ്ട് പി ഒ..
സിദ്ധാന്തങ്ങളുടെയും
ശൈലീവൈവിധ്യങ്ങളുടെയും പ്രയോഗധാരകളിലൂടെ ശക്തിപ്പെട്ടുവന്ന
ഉത്തരാധുനികതയും അതോടൊപ്പം വളർന്ന സാഹിത്യ കലാദർശനങ്ങളും കൃതികളിലും
സംസ്ക്കാരത്തിലും ഇടപെടുന്നതിനെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളാണ് ഈ
ഗ്രന്ഥം...
പ്രഭാവർമ്മ
കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും
സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ
ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ
വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും
മികച്ച മാതൃകയാണ്..
ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവീപഠനം എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെയും സഞ്ചരിക്കുന്നു. പ്രഖ്യാതവ്യാകരണ ഗ്രന്ഥങ്ങളിലെ ത..